പുനലൂർ: പുനലൂർ നഗരസഭ മുൻ കൗൺസിലറും പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുമായ ചാലക്കോട് ഹസീന മൻസിലിൽ എ. ജാഫർകുട്ടി (80-എ.ജെ.കെ) നിര്യാതനായി. ചാലക്കോട് വാർഡിനെ പ്രതിനിധാനം ചെയ്ത് രണ്ടുതവണ കൗൺസിലറായിരുന്നു. ഭാര്യ: ലൈലാബീവി. മക്കൾ: നസീർ, ആബിദ, ഹസീന പരേതരായ അൻസാരി, നിഷാദ്. മരുമക്കൾ: സഫീറ, നവാസ് പരേതനായ ഷാജിമോൻ.