അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുന്‍ മെംബറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ കുറുമശ്ശേരി മാളിയേക്കൽ വീട്ടില്‍ എം.ആർ. രവികുമാർ (60) നിര്യാതനായി. പിതാവ്: പരേതനായ രാമന്. മാതാവ്: കല്യാണി. ഭാര്യ: കട്ടപ്പന താളിയാനിയില് കുടുംബാംഗം സോമജ (റിട്ട. ഗവ. നഴ്സ്). മക്കൾ: അർജുൻ, അനന്തു. മരുമകൾ: ശ്രുതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വിട്ടുവളപ്പിൽ.