ആലുവ: ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ ആലുവ സ്വദേശി മരിച്ചു. യു.സി കോളജ് കണിയാംകുന്ന് കണ്ണാറത്തറ ഒഴുക്കുചാലിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ അബ്ദുൽ കരീമാണ് (65) മക്കയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: ബീവി (തൃക്കാക്കര ചൂരക്കൊട്ടായിൽമൂല കുടുംബാംഗം). മക്കൾ: ഷമീർ (ഡ്രൈവർ), ഷക്കീർ, ഷക്കീല. മരുമക്കൾ: ഫവാസ് (മോട്ടോർ ആൻഡ് എൻജിനീയറിങ് ഫെഡറേഷൻ എസ്.ടി.യു ജില്ല ജോയന്റ് സെക്രട്ടറി), സാബിറ, ഷറീന. ഖബറടക്കം മക്കയിൽ നടക്കും.