മട്ടാഞ്ചേരി: മുലപ്പാൽ ശിരസ്സിൽ കയറി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മരക്കടവ് 7/438ൽ താമസിക്കുന്ന അർഷാദ് - സൈറബായി ദമ്പതികളുടെ ഏകമകൾ ഹസ്കയാണ് മരിച്ചത്. ഉറക്കത്തിൽ മുലപ്പാൽ കുടിക്കവെ ശനിയാഴ്ച പുലർച്ചയാണ് സംഭവം. മൂക്കിൽനിന്ന് പാൽ വരുന്നത് കണ്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.