വളാഞ്ചേരി: ഹൈസ്കൂളിനു സമീപം താമസിക്കുന്ന വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ഗണിതാധ്യാപകൻ വാഴയിൽ രാമചന്ദ്രൻ നായർ(വി.എൻ.ആർ -82) നിര്യാതനായി. ബി.ജെ.പി സംസ്ഥാനസമിതി അംഗം ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ എ.പി. സൂസന്ന (റിട്ട. പ്രധാനാധ്യാപിക, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: വി.ആർ. രേഖ(അധ്യാപിക, കെ.എം.യു.പി സ്കൂൾ, എടയൂർ), വി.ആർ. രശ്മി (അധ്യാപിക, എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം), വി.ആർ. രതീഷ് (ബിസിനസ്). മരുമക്കൾ: ജി. പ്രദീപ് (അധ്യാപകൻ, പന്തലൂർ ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ പി.ആർ. ഹരിലാൽ(റിട്ട. അധ്യാപകൻ, കൂട്ടായി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: വി.എൻ. രാമകൃഷ്ണൻ നായർ, വി.എൻ. ഗോപാലകൃഷ്ണൻ നായർ, പരേതരായ കമലാക്ഷി അമ്മ, ചെല്ലമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഹൈസ്കൂളിനു സമീപത്തെ വീട്ടുവളപ്പിൽ.