പത്തിരിപ്പാല: മങ്കര പുള്ളോട് കുന്നത്ത് കാട് വീട്ടിൽ മുത്തു രാവുത്തർ (80) കടന്നൽ കുത്തേറ്റ് മരിച്ചു. കടന്നൽ കുത്തേറ്റ് അയ്യർമല പുള്ളോട് പുന്നകുർശി കനാലിൽ വീണു കിടക്കുന്ന നിലയിലാണ് ഞായറാഴ്ച രാവിലെ നാട്ടുകാർ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ട് മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഞായറാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശരീരമാസകലം കുത്തേറ്റ പാടുകൾ കണ്ടെത്തിയതായി മങ്കര പൊലീസ് പറഞ്ഞു. ഭാര്യ: ബീക്കുട്ടി. മക്കൾ: അബൂബക്കർ, ഹുസ്സനാർ, ആസിയ, ബീപാത്തുമ്മ, ബൽക്കീസ്. മരുമക്കൾ: സംസത്ത്, ആസിയ, കബീർ, നൗഷാദ് അബ്ദുൽ വഹാബ്, കബീർ.