വള്ളിക്കുന്ന്: സാഹിത്യകാരനും റിട്ട. പ്രധാനാധ്യാപകനുമായ വള്ളിക്കുന്ന് പരുത്തിക്കാട് സ്വദേശി ലക്ഷ്മണൻ പരുത്തിക്കാട് (85) നിര്യാതനായി. നാടക സംവിധായകൻ, രചിയതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മണൻ പരുത്തിക്കാട് 28 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം അരിയല്ലൂർ എം.വി.എ.എൽ.പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിച്ചത്. സി.പി.എം പരുത്തിക്കാട് ബ്രാഞ്ച് അംഗമായിരുന്നു. കവിത സമാഹാരമായ കർക്കടക വെയിൽ, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയുടെ മലയാള പരിഭാഷ, ബാലസാഹിത്യ കൃതിയായ ‘ആദിത്യന്റെ യാത്രാ സാഫല്യം’ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി. മക്കൾ: തൃപ്തി ലക്ഷ്മണൻ (കെ.എസ്.ഇ.ബി സബ് ഡിവിഷൻ, കൽപ്പറ്റ), തൃദീപ് ലക്ഷ്മണൻ (അധ്യാപകൻ, എ.യു.പി.എസ് കൊടക്കാട്, ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറി, തിരൂരങ്ങാടി). മരുമക്കൾ: ശ്യാംകുമാർ (റിട്ട. സ്റ്റേറ്റ് ഡയറക്ടർ ഖാദി ഡിപ്പാർട്ട്മെന്റ്) സ്മിജ. സഹോദരങ്ങൾ: സിദ്ധാർത്ഥൻ പരുത്തിക്കാട് (ദേശാഭിമാനി വാരിക മുൻ പത്രാധിപർ), ശാന്തബായ് (കോട്ടയം), ത്രിവിക്രമൻ (ഡൽഹി). മൃതദേഹം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറും