ചെങ്ങന്നൂർ: ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി. ചെന്നിത്തല തൃപ്പെരുംതുറ താഴവന വീട്ടിൽ വിജയമോഹനൻ പിള്ള-ഇന്ദിരാമ്മ ദമ്പതികളുടെ മകൻ വിനോദ് കുമാറാണ് (മഹേഷ്- 37) മരിച്ചത്. ഭാര്യ: പത്തനംതിട്ട ആറൻമുള പൂവത്തൂർ ചെമ്പകത്തിൽ കുടുംബാംഗം രാഖി വിനോദ്. മകൾ: വിസ്മയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.