അമ്പലപ്പുഴ: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ പുന്നപ്ര സ്വദേശി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ അലക്കുകുളം അജിഷാദ്- റാഷിദ ദമ്പതികളുടെ മകന് ഹര്‍ഷാദാണ് (22) മരിച്ചത്. ശനിയാഴ്ച രാത്രി 12ഓടെ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഹര്‍ഷാദിനെ കാര്‍ ഇടിക്കുകയായിരുന്നു. സഹോദരന്: റക്കൂദ്.