കുട്ടനാട്: അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് അപകടത്തിൽപെട്ട് ബൈക്ക് യാത്രികനും കാൽനടക്കാരനും മരിച്ചു. കാവാലം നാരകത്തറ മുട്ടത്തിൽ വീട്ടിൽ ശ്രീവത്സൻ-ഉമ ദമ്പതികളുടെ ഏകമകൻ ഗൗരവ് എസ്. നായർ (24), നീലംപേരൂർ, നാരകത്തറ മാർപ്പാടിമഠത്തിൽ ഗോപാലകൃഷ്ണൻ ആചാരി (75) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെ നാരകത്തറ കരയോഗം ജങ്ഷനിലായിരുന്നു അപകടം. ഗോപാലകൃഷ്ണൻ ആചാരിയെ തട്ടിയ ശേഷം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് നിന്നത്. അപകടത്തിൽപെട്ട ഗൗരവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗോപാലകൃഷ്ണൻ ആചാരി ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽവെച്ചും മരിച്ചു. ഭാര്യ: പങ്കജം. മക്കൾ: പ്രേമൻ, പ്രിയ, പ്രീതി.