കോട്ടയം: മൂലേടത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒളശ്ശ സ്വദേശി പ്രവീണാണ് (43) മരിച്ചത്.
മൂലവട്ടം മേല്‍പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. ട്രെയിന്റെ മുൻഭാഗത്ത് ഉടക്കി കിടന്ന മൃതദേഹം ഇവിടെ എത്തിയപ്പോൾ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് 4.30ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനില്‍ നിന്നുമാണ് മൃതദേഹം വീണത്. പാക്കില്‍ ഭാഗത്ത് ട്രെയിന്‍ ഇടിച്ച ശേഷം മൃതദേഹം വലിച്ചുകൊണ്ടു വന്നതാണെന്ന് സംശയിക്കുന്നു. കാല്പാദം പാക്കില്‍ ഭാഗത്ത് കണ്ടെത്തിയിരുന്നു. മൃതദേഹം ട്രാക്കിൽ കിടന്നതോടെ പിന്നാലെയെത്തിയ മറ്റൊരു ട്രെയിന്‍ നിര്‍ത്തിയിട്ടു. ചിങ്ങവനം പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മരിച്ചത് പ്രവീണാണെന്ന് വ്യക്തമായത്.