തച്ചനാട്ടുകര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.അണ്ണാൻതൊടി പരേതരായ ചെരിപുറത്ത് പുതുമന മായിന്റെയും ബീക്കുട്ടിയുടെയും മകൻ റിയാസ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് റിയാസ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു. സഹോദരങ്ങൾ: സൈതലവി, യൂസുഫ്, സൈനബ, സീനത്ത്, സക്കീന, സഫിയ.