മൂവാറ്റുപുഴ: കാലാമ്പൂര് അഞ്ചൽപെട്ടി തണ്ടേൽ ടി.ജി. കുമാരൻ (79) നിര്യാതനായി. സി.പി.എം ആയവന ലോക്കൽ കമ്മിറ്റി മുൻ അംഗം, ആയവന പഞ്ചായത്ത് മുൻ അംഗം, ഏനാനെല്ലൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കാലാമ്പൂര് വേലംപറമ്പിൽ കുടുംബാംഗം ഭവാനി. മക്കൾ: ടി.കെ. ഷൈബി (പ്രിൻസിപ്പൽ, നഴ്സിങ് സ്കൂൾ, കാഞ്ഞങ്ങാട്), ടി.കെ. ഷിബു (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പായിപ്ര), ടി.കെ. ഷിജു (ഹെൽത്ത് ഇൻസ്പെക്ടർ, കുട്ടമ്പുഴ). മരുമക്കൾ: ഡോ. സി. സുകു (പൂടുങ്കൽ താലൂക്ക് ആശുപത്രി), സിനി ഷിബു, ഗ്രീഷ്മ (സിവിൽ പൊലീസ് ഓഫിസർ, കരിമണൽ).