പെരുമ്പാവൂർ: അല്ലപ്ര തോട്ടപ്പാടൻ കവലക്കു സമീപം കിളിത്താറ്റിൽ വീട്ടിൽ സ്ലീബാദാസ് (101) നിര്യാതനായി. സി.പി.എം വെങ്ങോല ലോക്കൽ കമ്മിറ്റി അംഗം, ട്രാവൻകൂർ റയോൺസ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ഏലിയാസ്, പോൾ, പരേതരായ ജോർജ്, രാജൻ. മരുമക്കൾ: ഓമന, മേരി, ശോശാമ്മ.