മൂവാറ്റുപുഴ: ആവോലി നെല്ലിക്കുന്നേൽ ജോർജിന്റെ ഭാര്യയും ആസ്ട്രേലിയയിൽ നഴ്സുമായ ഷൈനി (52) മെൽബണിൽ നിര്യാതയായി. കഴിഞ്ഞ ഒരുവർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അങ്കമാലി നെടുവന്നൂർ കരുമത്തിയിൽ കുടുംബാംഗമാണ്. മെൽബൺ സൗത്ത് ഈസ്റ്റിൽ ലിൻഡ് ഹേസ്റ്റിൽ താമസിക്കുന്ന ഷൈനി മാൽവൺ കബ്രീനി ഹോസ്പിറ്റലിലെ നഴ്സായിരുന്നു. മക്കൾ: ഷെറിൻ, ജെറിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാൻബേൺ സെൻറ് അഗതപള്ളി സെമിത്തേരിയിൽ.