താനൂർ: മുസ്ലിം ലീഗ് നേതാവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ചിറക്കൽ പള്ളിക്ക് സമീപത്തെ പൗരുകുരിക്കളകത്ത് അലി (56) നിര്യാതനായി. പരേതനായ പി.കെ. മൊയ്തീൻ ബാവയുടെ മകനാണ്. ദുബൈയിൽ വ്യാപാരിയായിരുന്നു. ഗ്ലോബൽ കെ.എം.സി.സി താനൂർ മണ്ഡലം മുഖ്യ രക്ഷാധികാരിയാണ്.കെ.എം.സി.സി, ഐ.എം.സി.സി യു.എ.ഇ യൂനിറ്റ് ജോയന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷംനാദ്, ഷാനിദ് (സൗദി), ഷിബിലി, നിഷ്നി. മരുമക്കൾ: ഫസ്ല, നാഫിയ, നബിൽ (ദുബൈ). മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.