കൂറ്റനാട്: ആറങ്ങോട്ടുകര പൊട്ടികതോട് നാങ്കുളം വീട്ടിൽ പരേതനായ നാരായണന്റെ മകൻ ബാലൻ (80) നിര്യാതനായി. പാലക്കാട് മുൻ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ. കൃഷ്ണദാസിന്റെ ജ്യേഷ്ഠ സഹോദരനാണ്.
ഭാര്യ: സുജാത. മക്കൾ: സുബിൻ, സബിത. മരുമക്കൾ: ശിവകുമാർ, സിനി. സഹോദരങ്ങള്‍: സരോജിനി, മൂകാംബിക, ദേവിക, വിജയലക്ഷമി, ശ്രീനിവാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.