കൊല്ലങ്കോട്: വിവാഹം കഴിഞ്ഞ പിറ്റേദിവസം വധു മരിച്ച നിലയിൽ. ചെമ്മണാമ്പതി അളകാപുരി കോളനിയിൽ പഴനിച്ചാമിയുടെ മകൾ നന്ദിനിയെയാണ് (21) വിഷം അകത്തുചെന്ന് വധൂഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊള്ളാച്ചി കളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ച ഉച്ചക്കാണ് നന്ദിനി വസിച്ചു വരുന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിൽ വെച്ച് വിവാഹിതരായത്. തിങ്കളാഴ്ച അഞ്ചരയോടെ കാണാതായ നന്ദിനിയെ തിരയുന്നതിനിടെ സഹോദരൻ കുമാറാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ഏഴു മണിയോടെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാവ്: പൊന്നാത്ത. സഹോദരങ്ങൾ: നർമ്മത, കുമാർ.