തലയോലപ്പറമ്പ്: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് വഴിയമ്പലം ഒറ്റപ്ലാക്കൽ അപ്പച്ചന്റെ ഭാര്യ അനു ജോസഫാണ് (മറിയാമ്മ- 55) മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെ വീടിനു പുറത്തുവെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളംകേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി വെള്ളം ഒഴിച്ച് തീയണക്കുകയായിരുന്നു. കടുത്തുരുത്തി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. മക്കൾ: അജോ, വിജി, അലൻ. മരുമക്കൾ: സുകന്യ, ജയേഷ്, ടീനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.