മുട്ടിക്കുളങ്ങര: വാർക്കാട് കുരുവൻപറമ്പ് പരേതനായ ചെല്ലന്റെ ഭാര്യ അമ്മാളു അമ്മ (93) നിര്യാതയായി. 1990ൽ രക്തസാക്ഷിയായ കെ.സി. ബാലകൃഷ്ണന്റെ മാതാവാണ്. മറ്റ് മക്കൾ: രാമകൃഷ്ണൻ (മുൻ ജീവനക്കാരൻ, പുതുപ്പരിയാരം സർവിസ് സഹകരണ ബാങ്ക്), സരസ്വതി, യശോദ, രുഗ്മിണി, ദമയന്തി, സത്യഭാമ, പരേതരായ രാമചന്ദ്രൻ, ഉഷകുമാരി.