കളമശ്ശേരി: ഉണിച്ചിറ തടത്തിൽ ടി.വി. സ്കറിയ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. ഹൈസ്കൂൾ, തട്ടക്കുഴ -85) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ (മൂന്നാനാൽ) കൊച്ചുത്രേസ്യ (റിട്ട. ടീച്ചർ സെന്റ് ജോസഫ് എച്ച്.എസ് കരിമണ്ണൂർ). മക്കൾ: റെജി സ്കറിയ, മിനിമോൾ, സിജിമോൾ. മരുമക്കൾ: ജിബി ജോൺ, രാജു, ബിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോപ്പിൽ മേരി റാണി ദേവാലയ സെമിത്തേരിയിൽ.