കൊച്ചി: വീടിനോട് ചേർന്ന കുളിമുറിയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എസ്.ആർ.എം റോഡിലെ പ്രവാസി മലയാളി വലിയവീട്ടിൽ മുഹമ്മദ് നജീമിന്റെ വീട് സൂക്ഷിപ്പുകാരനായ ശിവകാശി വരുതുനഗർ സ്വദേശി സുബ്ബയെയാണ് (ബാബു -47) മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സമീപത്തെ വ്യാപാരി വിവരം പൊലീസിനെ അറിയിക്കുകയായികുന്നു. പൊലീസ് കുളിമുറി തുറന്ന് പരിശോധിച്ചപ്പോഴാണ് അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥിമക നിഗമനം. മറ്റ് ദുരൂഹതയൊന്നും പൊലീസ് സംശയിക്കുന്നില്ല. മൃതദേഹം ബന്ധുക്കൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.