കുറവിലങ്ങാട്: തോട്ടുവ പടിഞ്ഞാറേട്ട് കല്ലുവേലിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ റോസമ്മ ചാക്കോ (90) നിര്യാതയായി. മാന്നാർ ഒറ്റപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ, ജോസ്, മേരി, ഫാ. തോമസ് (എസ്.ഡി.ബി, ഭീമാപുർ), മാത്യു, ജിമ്മി, സജി, സിബി, പരേതരായ പോൾ, ജോർജ്. മരുമക്കൾ: പരേതയായ മേരി മഞ്ഞാംകുഴി തലയോലപ്പറമ്പ്, മാർഗരറ്റ് തൈപ്പറമ്പിൽ കൈനകരി, മോളിക്കുട്ടി അതിരക്കുളങ്ങര തൃശൂർ, മേരി കക്കുഴിയിൽ വാഴക്കുളം, ഷേർളി മലമേൽ സൗത്ത് പറവൂർ, സാലി ഐക്കുളമ്പിൽ വയല, ജെസി പുത്തൻപുരയിൽ രാമപുരം, ഷൈജി അതിരക്കുളങ്ങര തൃശൂർ, പരേതനായ ഫ്രാൻസിസ് പെല്ലിശ്ശേരി അമ്മാടം തൃശൂർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.