പള്ളിക്കര: പെരിങ്ങാല റിട്ട. മെഡിക്കൽ സ്റ്റോർ വെരിഫിക്കേഷൻ ഓഫിസർ പാറപ്പുറത്ത് പി.സി. പൗലോസ് (77) നിര്യാതനായി. ഭാര്യ: മേലേത്ത് ഇടിയത്തേരിൽ ഇ.സി. കുഞ്ഞമ്മ (റിട്ട. അധ്യാപിക, എസ് .എം.എച്ച്.എസ്.എസ്, മോറക്കാല). മക്കൾ: സ്മിത സിബി (ആസ്ട്രേലിയ), സുധീഷ് പോൾ (സീനിയർ പ്രോജക്ട് മാനേജർ, ജെയിൻ ബിൽഡേഴ്സ്), ഷനോജ് പോൾ (മാനേജർ, സുബ്രോസ്). മരുമക്കൾ: സിബി വർഗീസ് പുതുശ്ശേരി (ആസ്ട്രേലിയ), ജിൻസി സുധീഷ് (അധ്യാപിക, എസ്.എം.എച്ച്.എസ്.എസ്, മോറക്കാല), ലിൻസി ഷനോജ് (സെപാക് ഇന്ത്യ ലിമിറ്റഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മോറക്കാല സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.