പറവൂർ: പറവൂർ കെ.എം.കെ കവലയിലെ അർച്ചന ടെക്സ്റ്റയിൽസ് ഉടമ പെരുമിറ്റത്ത് ബാലകൃഷ്ണന്റെ ഭാര്യ രജനി ബാലകൃഷ്ണൻ (75) നിര്യാതയായി. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്ത്രീ ശക്തി സെക്രട്ടറിയുമാണ്. മക്കൾ: പി.ബി. പ്രമോദ് (അർച്ചന റെഡിമെയ്ഡ്സ്), പി.ബി. വിനോദ് (അർച്ചന ചുരിദാർ). മരുമക്കൾ: നിഷ പ്രമോദ് (എസ്.ഐ.പി അക്കാദമി, പറവൂർ), സുബി വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.