ആലുവ: മാധ്യമപ്രവർത്തകൻ ആലുവ കുന്നത്തേരി നല്ലേപ്പിള്ളി പരേതനായ ശ്രീധരന്റെ മകൻ സുഭാഷ് കുന്നത്തേരി (47) നിര്യാതനായി. ‘കേരള കൗമുദി’ മുൻ കളമശ്ശേരി ലേഖകനാണ്. ആലുവയിൽ കേരള ഭൂഷണം, ബിഗ് ന്യൂസ്, എക്സ്ക്ലൂസിവ് തുടങ്ങിയ പത്രങ്ങളിലും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പങ്കജാക്ഷി. സഹോദരങ്ങൾ: ഷൈലജ, മഹേഷ് (എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ യൂനിയൻ കമ്മിറ്റി അംഗം), മഹേന്ദ്രൻ, ശ്രീമതി, രംഗമണി, മധു. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ.