ആലുവ: മാധ്യമപ്രവർത്തകൻ കുട്ടമശ്ശേരി പാനാപ്പിള്ളി അബ്ദുറഹ്മാന്റെ മകൻ റിയാസ് കുട്ടമശ്ശേരി (50) നിര്യാതനായി. രാഷ്ട്രദീപിക, പെരിയാർ വിഷൻ എന്നീ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കുട്ടമശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. മാതാവ്: താഹിറ. ഭാര്യ: അർഷിദ (അമൽ പബ്ലിക് സ്കൂൾ, ചാലക്കൽ). മകൻ: മുഹമ്മദ് യാസീൻ (വിദ്യാർഥി, അൽ അമീൻ കോളജ്). സഹോദരങ്ങൾ: നസി, നിസ, നജീബ്, മുജീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കുട്ടശ്ശേരി ചാലയ്ക്കൽ മഹല്ല് ഖബർസ്ഥാനിൽ.