കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യ അവര (93) നിര്യാതയായി. പരേതനായ കളത്തിപ്പറമ്പിൽ അവരയാണ് ഭർത്താവ്. മറ്റ് മക്കൾ: മേരി ജോസഫ്, ട്രീസാ ജോസഫ്, ജോർജ്, ജൂഡ് ആൻസൺ. മരുമക്കൾ: പരേതനായ ജോസഫ് തച്ചുതറ, ജോസഫ് പൊന്നുപറമ്പിൽ, പരേതയായ ലിൻസി ജോർജ്, നീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.