ആലുവ: കാൽനടക്കാരിയായ വീട്ടമ്മ ബസിടിച്ച് മരിച്ചു. ആലുവ ബൈപാസ് ജങ്ഷൻ കോഡർ ലൈനിൽ പാറക്കൽ വീട്ടിൽ പരേതനായ പി.ജെ. തോമസിന്റെ ഭാര്യ കുഞ്ഞമ്മ (75) തോമാസാണ് മരിച്ചത്. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്താണ് അപകടമുണ്ടായത്. രാവിലെ പള്ളിയിൽനിന്ന് പ്രാർഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മെട്രോ സ്റ്റേഷന് മുന്നിൽവെച്ച് പാഞ്ഞുവന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് ഓടിച്ചിരുന്ന ചേർത്തല സ്വദേശിയായ 27കാരനെ അറസ്റ്റ് ചെയ്തു. ആലുവ പുൽപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ജിജി റോയി, ഷാജി തോമസ്, അജി തോമസ്. മരുമക്കൾ: വി.ജെ. റോയ്, സജിനി, നിമ്മി. സസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ആലുവ സെന്റ് ഡൊമിനിക് ദേവാലയ സെമിത്തേരിയിൽ.