പെരിന്തല്‍മണ്ണ: ദുരൂഹസാഹചര്യത്തില്‍ യുവാവിനെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെരക്കാപറമ്പ് പാറപ്പറമ്പ് മദ്റസക്കുസമീപം ചെട്ടിയാന്‍തൊടി മുഹമ്മദ് രഹ്നാസ് (25) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പാതായ്ക്കര പള്ളി റോഡിന് സമീപത്തെ കിണറ്റിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴോടെ യുവാവ് കിണറ്റില്‍ വീണതായി സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വ്യാഴാഴ്ച പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: റസിയ.