തേഞ്ഞിപ്പലം: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവസ്കന് മരിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ 18ാം വാര്‍ഡായ അങ്കപ്പറമ്പില്‍ 10 വര്‍ഷത്തോളമായി താമസിക്കുന്ന കോഴിക്കോട് മാറാട് സ്വദേശി സക്കരിയ (50) ആണ് മരിച്ചത്. രാമനാട്ടുകര ഭാഗത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഭാര്യ: ആയിശ ബീവി. മക്കള്‍: ഫസീലത്ത്, ജംഷീന, അസ്ലം.