വാഴക്കുളം: ആവോലി പുൽപ്പറമ്പിൽ(എടമന കളത്തി) ആൻറണിയുടെ ഭാര്യ മേരി (65) നിര്യാതയായി. കോതമംഗലം ഓലിയേപ്പുറം കുടുംബാംഗമാണ്. മക്കൾ: അനീഷ് (ഡയറക്ടർ, സുശ്രുത ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബംഗളൂരു), ബിനോ (ഡയറക്ടർ, കെയറെക്സ് ആസ്ട്രേലിയ), ചിഞ്ചു. മരുമക്കൾ: റ്റിൻറു ചീരൻ തൃശൂർ (ബംഗളൂരു), ഡീന പാറേക്കാട്ടിൽ അങ്കമാലി (ആസ്ട്രേലിയ), ദിലീപ് നങ്ങേലിമാലിൽ പുല്ലുവഴി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.