പാലാ: പുലിയന്നൂർ പരേതനായ ഐക്കര സിറിയക് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ലീലാമ്മ (80) നിര്യാതയായി. പാലാ ചക്കൻകുളത്ത് തറേപ്പൽ കുടുംബാംഗമാണ്. മക്കൾ: ജോസ് സിറിയക് (ഡോണി), സിൽവി സൈമൺ, സിറിൽ സി. ഐക്കര (യു.കെ). മരുമക്കൾ: ബെറ്റ്സി ജോസ് കന്നിട്ടയിൽ (എബനേസർ ഇന്റർനാഷനൽ സ്കൂൾ, പട്ടിത്താനം), സൈമൺ കുര്യൻ വാണിയപ്പുരയിൽ, ഷിബിമോൾ സിറിൾ നെച്ചിക്കാട്ട് (യു.കെ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അരുണാപുരം സെൻറ് തോമസ് ഇടവക ദേവാലയ സെമിത്തേരി കുടുംബകല്ലറയിൽ.