മഞ്ചേരി: ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ട റിട്ട. അധ്യാപകന് മരിച്ചു. മഞ്ചേരി കരുവമ്പ്രം അമ്പലപ്പടി പ്രവ്ദയില്‍ കെ.വി. സുനില്‍ദത്താണ് (60) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.30ന് അമ്പലപ്പടിക്കടുത്ത് ചാടിക്കല്ലില് റോഡിരികിലാണ് പരിക്കേറ്റ നിലയിൽ സുനില്‍ ദത്തിനെ കണ്ടത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിച്ചു. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ അജ്ഞാത വാഹനം ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയതാകുമെന്ന് സംശയിക്കുന്നു. തലക്ക് ഗുരുതരമായി പരിക്കുണ്ട്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. മാതാവ്: ലീലാബായി. ഭാര്യ: ബിജിമോള്‍. മക്കള്‍: ഡോ. കീര്‍ത്തി ദത്ത്, കിരണ്‍ ദത്ത്. മരുമകന്: ടിനു ആനന്ദ്. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍, ആശദേവി, അജിത.