തിരൂർ: പ്രശസ്ത മദ്ദള വിദ്വാൻ മുത്തൂർ സദനം ശ്രീധരൻ (79) നിര്യാതനായി. കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങളിൽ മദ്ദളവാദനത്തിനു പോയിട്ടുണ്ട്. കോട്ടക്കൽ ശബരി ഉൾപ്പെടെ ഒട്ടേറെ ശിഷ്യന്മാരുണ്ട്. ഭാര്യ: യശോദ. മക്കൾ: സന്തോഷ് കുമാർ, ശ്രീരേഖ, ശ്രീദള, ജയശ്രീ. മരുമക്കൾ: വിശ്വനാഥൻ (കോട്ടക്കൽ ആര്യവൈദ്യശാല), സുകുമാരൻ (കല്ലാർമംഗലം പോസ്റ്റ് ഓഫിസ്), രാജേഷ് (തിരൂർ).