ചിറ്റൂർ: തമിഴ്നാട്ടിൽ കമ്പനി ജോലിയ്ക്കിടെ യന്ത്രത്തിൽ വസ്ത്രം കുടുങ്ങി തത്തമംഗലം സ്വദേശിനി മരിച്ചു. തത്തമംഗലം ചെമ്പകശ്ശേരി പൂക്കാട് സ്വദേശി കൃഷ്ണൻ കുട്ടിയുടെ ഭാര്യ സുശീല (44) ആണ് മരിച്ചത്.പൊള്ളാച്ചി രാമപട്ടണത്തിലെ ധാന്യങ്ങൾ പൊടിയ്ക്കുന്ന സ്വകാര്യ കമ്പനിയിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടം ഞയറാഴ്ച നടക്കും. മക്കൾ: സുഗുണൻ, സുകേഷ്.