വെളിമുക്ക്: മുട്ടിചിറ മഹല്ല് സ്വദേശി പരേതനായ കൈതകത്ത് മൊയ്തു ഹാജിയുടെ മകൻ കൈതകത്ത് കോയക്കുട്ടി (കോയ മോൻ -62) നിര്യാതനായി. വ്യവസായിയും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു. കേരള മാപ്പിളകല അക്കാദമി വള്ളിക്കുന്ന് മണ്ഡലം ചാപ്റ്റർ പ്രസിഡന്റും പിസാഡ ഫൂട്ട് വെയർ കമ്പനി ഡയറക്ടറുമായിന്നു. അബൂദബി കെ.എം.സി.സി കല സാഹിത്യ വിഭാഗം കൺവീനറായും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: സുഹ്റാബി, സാജിദ. മക്കൾ: ഡോ: യാസർ അമീൻ (മിംസ് ആശുപത്രി കോഴിക്കോട്), യാസീൻ അഹമ്മദ് (ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ്, ജെ.എൻ.യു യൂനിവേഴ്സിറ്റി), ഇംതിയാസ്, റുബീന ജാസ്മീൻ, നിലു ജാസ്മീൻ, നിഹ ഫാത്തിമ, ശഹസാദ്.മരുമക്കൾ: അക്ബർ കെ.പി പള്ളിക്കൽബസാർ, ശഹൽ റഹ്മാൻ തലക്കടത്തൂർ, ഡോ. റഈസ ബംഗളൂരു, അഫ്റ (ഡിസ്ട്രിക്ട് പ്ലാനിങ് ഓഫിസ്, മലപ്പുറം).