അങ്കമാലി: സ്കൂട്ടർ യാത്രികൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. കിടങ്ങൂർ കൂരൻ കല്ലൂക്കാരൻ വീട്ടിൽ പത്രോസിന്റെ മകൻ ജോണിയാണ് (56) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ന് തുറവൂർ പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു അപകടം. തുറവൂർ വില്ലേജ് ഓഫിസിൽ പോയി സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജീന. മക്കൾ: നീതു (കാനഡ), നിത, ദിയ. മരുമകൻ: അലൻ (കാനഡ). സംസ്കാരം തിങ്കളാഴ്ച കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.