അരൂർ: ഇരുചക്രവാഹനമിടിച്ച് അന്തർസംസ്ഥാന തൊഴിലാളി സ്ത്രീ മരിച്ചു. അസം ഉദൽഗിരി ദാൻസിരി ജാനകി സിങ്ങാണ് (33) മരിച്ചത്. തോപ്പുംപടി-അരൂർ റോഡിൽ അരൂർ മുക്കത്ത് പണ്ഡിറ്റ് കറുപ്പൻ വായനശാലക്ക് സമീപം വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
അരൂർ വ്യവസായ കേന്ദ്രത്തിലെ സമുദ്രോൽപന്ന കയറ്റുമതിശാലയിൽ ജോലി ചെയ്യുകയായിരുന്നു ജാനകി.