പുതുപ്പരിയാരം: ധോണി മറ്റത്തിൽ പരേതനായ ദേവസ്യയുടെ മകൻ ആന്റണി (77) നിര്യാതനായി. ഭാര്യ: ആലപ്പുഴ കൈതവന മംഗലത്ത് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: സനൽ ആന്റോ (ദീപിക, പാലക്കാട്), സിനി ആന്റോ (കല്ലടിക്കോട്). മരുമക്കൾ: ജൂലി തോമസ് കുറ്റിവേലിൽ, ഷാജി മാത്യു പള്ളിക്കുന്നേൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ധോണി സെന്റ് ജയിംസ് ദി ഗ്രേറ്റ് ദേവാലയ സെമിത്തേരിയിൽ.