ബി.പി അങ്ങാടി: മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകിയ വടക്കേതിൽ കുഞ്ഞാപ്പ മാസ്റ്റർ (72) നിര്യാതനായി. ആലത്തിയൂർ കെ.എച്ച്.എം ഹൈസ്കൂളിൽ ദീർഘകാലം ഇംഗ്ലീഷ് അധ്യാപകനും ബി.പി അങ്ങാടി വിസ്ഡം കോളജ് സ്ഥാപകനുമായിരുന്നു. ഭാര്യ: റസീന. മക്കൾ: റിഷാദ് അഹമ്മദ് (ആലത്തിയൂർ കെ.എച്ച്.എം സ്കൂൾ അധ്യാപകൻ), റസിലി. മരുമകൾ: ഷാമില.