ചങ്ങനാശ്ശേരി: കൂനന്താനം കണ്ടങ്കേരി പരേതനായ ഫിലിപ്പ് കുര്യാക്കോസിന്റെ ഭാര്യ വത്സമ്മ ഫിലിപ്പ് (78) യു. കെ.യിൽ നിര്യാതയായി. മക്കൾ: ബിനോ ഫിലിപ്പ് (യു.കെ, മുൻ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ബിൻസി (യു.കെ). മരുമക്കൾ: മിനു (യു.കെ), ബിജു (യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ബേസിംഗ് സ്റ്റോക്കിലെ സെന്റ് ജോസഫ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.