കുറ്റിപ്പുറം: ചങ്ങരംകുളം പള്ളിക്കര സ്വദേശിയെ കുറ്റിപ്പുറം എടച്ചലത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കച്ചേരിപറമ്പിൽ പ്രഭാകരന്റെ മകൻ അർജുനാണ് (20) മരിച്ചത്. കുന്നംകുളം പഴഞ്ഞി എം.ഡി കോളജിലെ ബിരുദവിദ്യാർഥിയാണ്.തിങ്കളാഴ്ച രാവിലെ 11.30നാണ് എടച്ചലത്ത് റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ സംസ്കരിക്കും. മാതാവ്: പ്രിയ. സഹോദരങ്ങൾ: ഹദിൻ, മീനാക്ഷി.