കറുകച്ചാൽ: മലയാളി യുവാവ് ചെന്നൈയിൽ ബൈക്കപകടത്തിൽ മരിച്ചു. കറുകച്ചാൽ മാന്തുരുത്തി വടക്കേക്കര സുരേഷ് കുമാറിന്റെയും സുലേഖയുടെയും (ആശാവർക്കർ കറുകച്ചാൽ) മകൻ അനന്ദു എസ്. നായരാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെ ചെന്നൈ താമ്പരത്തായിരുന്നു അപകടം. രാത്രി ജോലിക്ക് പോകുമ്പോൾ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: അഞ്ജലി എസ്. കുമാർ (യു.കെ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.