ആലപ്പുഴ: മധ്യവയസ്കനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ സക്കരിയ ബസാർ വരമ്പത്ത് വാലുപറമ്പിൽ പരേതനായ ബേബിയുടെ മകൻ റാനു തോമസാണ് (52) മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അവിവാഹിതനായ ഇദ്ദേഹം ഒറ്റക്കാണ് താമസിച്ചിരുന്നത്. ദുർഗന്ധം പരന്നതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. സൗത്ത് പൊലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഉറങ്ങാൻ കിടന്നപ്പോൾ ഹൃദയസ്തംഭനമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജില്ല കോടതി പാലത്തിനുസമീപം സ്വകാര്യബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. വർഷങ്ങളോളം ദുബൈയിലായിരുന്നു ജോലി. മാതാവ്: പരേതയായ റേച്ചൽ തോമസ് (തങ്കമ്മ). സഹോദരങ്ങൾ: റോബി തോമസ് (ദുബൈ), റാണി തോമസ് (ദുബൈ), റോഷി തോമസ് (കോഴഞ്ചേരി). സംസ്കാരം പിന്നീട്.