അകത്തേത്തറ: തെക്കേത്തറ ക്ഷേത്രങ്ങളിലെ മേൽശാന്തി ബി. കൃഷ്ണകുമാർ (61) നിര്യാതനായി. തിരുവനന്തപുരത്തെ അഭിഭാഷകനായിരുന്ന പരേതനായ കെ.ബി. പണ്ടാരത്തിലിന്റെ മകനാണ്.കാൽ നൂറ്റാണ്ട് കാലമായി അകത്തേത്തറ തെക്കേത്തറ ക്ഷേത്രങ്ങളുടെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു. നാട്ടുകാർ സ്വരൂപിച്ച ചികിത്സസഹായ നിധി വഴി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം കോയമ്പത്തൂർ പി.എസ്.ജി. ആശുപത്രിയിൽ തുടർചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിനു തെക്കെത്തറ ശ്രീശൈലത്തിലും തുടർന്ന് ക്ഷേത്ര ഭരണ സമിതി ഓഫിസിലും പൊതുദർശനത്തിനെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.