ചേലേമ്പ്ര: ചേലേമ്പ്ര സ്വദേശി പന്തീരാങ്കാവിൽ ബൈക്കിടിച്ച് മരിച്ചു. ചേലേമ്പ്ര വെളേരി മാനാടംകണ്ടി നാരായണനാണ് (47) ചൊവ്വാഴ്ച രാവിലെ 10ഓടെ പന്തീരാങ്കാവിൽ അപകടത്തിൽപ്പെട്ടത്. ജോലി ചെയ്യുന്ന ചെരിപ്പ് നിർമാണ യൂനിറ്റിലേക്ക് പോകുമ്പോഴാണ് ബൈക്ക് ഇടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വേലായുധൻ - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: ആരോമൽ, ആര്യ, ആരതി. സഹോദരങ്ങൾ: പത്മാവതി, സതീഷ്. സംസ്കാരം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ.