ചങ്ങനാശ്ശേരി: മതുമൂല നെല്ലരിയില്‍ എന്‍.എം. ജോസഫിന്റെ (റിട്ട. പ്രഫസർ, എസ്.ബി കോളജ്, ചങ്ങനാശ്ശേരി) ഭാര്യ കുഞ്ഞമ്മ ജോസഫ് (81, റിട്ട. പ്രഫ. അസംപ്ഷന്‍ കോളജ്, ചങ്ങനാശ്ശേരി) നിര്യാതയായി. പാലാ കൊട്ടുകാപ്പള്ളി പുതുമന കുടുംബാംഗമാണ്. മക്കള്‍: റോണി ജോസഫ് (യു.എസ്.എ), ചെറിയാന് ജോസഫ്, ജോബി ജോസഫ് (ന്യൂസിലന്‍ഡ്), ടോണി ജോസഫ് (ന്യൂസിലന്‍ഡ്). മരുമക്കള്‍: നിഷ റോണി, റിന്‍സി ചെറിയാന്, മിനു ജോബി, മീനു ടോണി. മൃതദേഹം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.