കോഴഞ്ചേരി: നാരങ്ങാനം കണമുക്ക് അഞ്ചുതോട് കുഴിക്കാല ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ചെറുകോൽ വള്ളിക്കാലായിൽ (കൊച്ചുകാലായിൽ) എ.ടി. ശശിധരൻ നായരാണ് (67) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കണമുക്കിൽ വ്യാപാരിയായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ. ആറന്മുള പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: വിജയമ്മ. മക്കൾ: അനീഷ്, അഭിലാഷ്, അമ്പിളി.