വടക്കഞ്ചേരി: മൂലംകോട് മനക്കൽ വാര്യത്ത് രാമചന്ദ്ര വാര്യർ (79) പൊന്നാനി തൃക്കാവ് വാരിയം ദേവി നിവാസിൽ നിര്യാതനായി. പിതാവ്: തിരുവഴിയാട് കൃഷ്ണ വാര്യർ (സ്വാമി കൃഷ്ണാനന്ദ). മാതാവ്: മൂലങ്കോട് മനക്കൽ പരേതയായ ലക്ഷമിക്കുട്ടി വാരസ്യാർ. ഭാര്യ: ചോലക്കാവ് വാര്യത്ത് പാർവതി വാരസ്യാർ.മക്കൾ: ഗോപാലകൃഷ്ണൻ, രാധാദേവി. മരുമകൻ: ഷിജു. സഹോദരങ്ങൾ: വിശ്വഭാരതി (റിട്ട. പ്രധാനാധ്യാപിക, മുംബൈ), സിദ്ധാർഥൻ (ഗുരുവായൂർ), ദയാനന്ദൻ (മൂലങ്കോട് മനക്കൽ വാരിയം). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പൊന്നാനി തൃക്കാവ് ദേവീനിവാസ് വീട്ടുവളപ്പിൽ.